വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റേതു തന്നെ ആയിരിക്കും. തുടര്‍ഭരണം ലക്‍ഷ്യമിട്ട് അങ്കത്തിനിറങ്ങുന്ന എല്‍ ഡി എഫ് ഇത്തവണ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ മാനദണ്ഡമായി ഇത്തവണ ഇടതുപക്ഷം പരിഗണിക്കുക. മുമ്പ് പലതവണ മത്‌സരിച്ച് ജയിച്ചവര്‍ക്കുതന്നെയാണ് വീണ്ടും ജയസാധ്യതയെങ്കില്‍ ആ മണ്ഡലത്തില്‍ അവര്‍ തന്നെ മത്‌സരിക്കട്ടെ എന്നതായിരിക്കും നിലപാട്.
നിലവില്‍ എം എല്‍ എ ആയും മന്ത്രിയായും തിളങ്ങിയവര്‍ വീണ്ടും മത്‌സരരംഗത്തുണ്ടാകും എന്നത് ഏതാണ്ട് ഉറപ്പായി. അതേസമയം, ചില മണ്ഡലങ്ങളില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെയും അവതരിപ്പിക്കും.
യു ഡി എഫിന്‍റെ കുത്തക മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി പരീക്ഷിക്കും. എന്തായാലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അവസാനവാക്ക് പിണറായി തന്നെ ആയിരിക്കും.