അവിഹിതബന്ധം: ഭാര്യയെ തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

ശനി, 2 ജൂലൈ 2016 (17:28 IST)
ചാലക്കുടിയില്‍ ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു. പെരിങ്ങല്‍ക്കുത്ത് ആദിവാസി കോളനിയിലാണ് അതിദാരുണമായ സംഭവം നടന്നത്. ഈ കോളനിയില്‍ താമസിക്കുന്ന രഘുവിന്‍റെ ഭാര്യ അന്നമ്മ(40)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രഘു(45) വിനെ പൊലീസ് അറസ്റ്റു ചെയ്തു.
 
അവിഹിതബന്ധം ആരോപിച്ചായിരുന്നു ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ അന്നമ്മയെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അവര്‍ മരണത്തിന് കീഴടങ്ങിയത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക