ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ കണ്ടാല്‍ ഉപദ്രവിക്കുന്നത് സ്ഥിരമാക്കിയ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുംകുളം പുതിയതുറ മാക്കിയാന് തോട്ടം പുരയിടത്തില്‍ ജോണി എന്ന രാജേന്ദ്രനെയാണു കാഞ്ഞിരംകുളം പൊലീസ് വലയിലാക്കിയത്.
ഇയാളുടെ ഉപദ്രവം കാരണം രാത്രി സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തേക്കിറങ്ങുന്നത് പ്രശ്നമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പുതിയതുറ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാഞ്ഞിരംകുളം എസ്.ഐ അബുബക്കര്‍ കുഞ്ഞിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.