അരുവിക്കരയിലേത് ഭരണത്തിന്റെ വിലയിരുത്താലാകും: മുഖ്യമന്ത്രി

തിങ്കള്‍, 1 ജൂണ്‍ 2015 (12:35 IST)
അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നത് ഭരണത്തിന്റെ വിലയിരുത്താലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അരുവിക്കരയിലേത് ജനസമ്മതനായ സ്ഥാനാര്‍ഥിയാണ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇന്നും നാളെയുമായും പഞ്ചായത്ത് തല യോഗങ്ങള്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
 
അരുവിക്കരയിലെ സ്ഥാനാര്‍ഥി ജനസമ്മതനാണ്. വന്‍ ഭൂരിപക്ഷത്തിലാകും യുഡിഎഫിന്റെ വിജയം.  സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് പഞ്ചായത്ത് തല യോഗങ്ങള്‍ ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തന്പാനൂര്‍ രവിയും ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണ പിള്ളയും പങ്കെടുക്കുന്നുണ്ട്. മണ്ഡലം തലത്തിലെ പ്രധാന നേതാക്കളുമായാണ് ഇന്നും നാളെയുമായി ചേരുന്ന യോഗങ്ങളില്‍ ചര്‍ച്ച നടത്തുക.
 

വെബ്ദുനിയ വായിക്കുക