15 കാരിക്കു പീഡനം: 17 കാരനും സുഹൃത്തുക്കളും അറസ്റ്റില്‍
പതിനഞ്ചുകാരിയെ പ്രണയം നടിച്ചു വശത്താക്കി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 17 കാരനെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് സി.ഐ ജയകുമാര്‍,എസ്.ഐ.ഷിബു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പാലോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണു പീഡന വിവരം പുറത്തറിഞ്ഞത്. സ്ഥലവാസിയായ 17 കാരനാണു പ്രണയം നടിച്ചു പെണ്‍കുട്ടിയെ വശത്താക്കി കൊണ്ടുപോയത്.
ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച പെരിങ്ങമ്മല ചിറ്റൂര്‍ സ്വദേശികളായ അന്‍സര്‍ (20), റിയാസ് (21) എന്നിവരെയുമാണു പാലോട് പൊലീസ് വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്ക്ഹെയ്തപ്പോള്‍ പതിനേഴുകാരനെ ജുവനൈല്‍ ഹോമിലേക്കും മാറ്റി.