തോക്കുകളുമായി നായാട്ടുകാർ പിടിയിൽ

എ കെ ജെ അയ്യര്‍

വെള്ളി, 24 ജൂലൈ 2020 (19:46 IST)
നായാട്ടിനിറങ്ങിയ രണ്ട് പേർ നാടൻ തോക്കുകളുമായി പിടിയില്‍. മൂന്നു പേരുള്ള സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.
 
അമ്പലവയൽ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് നാടൻ തോക്കും പിടിച്ചെടുത്തു. പുലിയാനടുക്കം അരയങ്ങാനം കുഞ്ഞിരാമൻ, തോട്ടിനാട്  സ്വദേശി രാജൻ എന്നിവരാണ് പിടിയിലായത്. അമ്പലത്തറ സിഐ പി ടി ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍