ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുഎഇ കോൺസുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ജയഘോഷ് ഗൺമാനായത് ഡിജിപിയുടെ ഉത്തരവിൽ. നിലവിൽ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സെക്യൂരിറ്റി സമിതിക്കാണ് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അധികാരം. എന്നാൽ ജയഘോഷിന്റെ നിയമനം നടന്നത് സെക്യൂരിറ്റി കമ്മിറ്റി ശുപാര്‍ശയില്ലാതെയാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം സ്വർണ്ണക്കടത്തുകാർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും താൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നുമാണ് ജയ് ഘോഷ് മജിസ്ടേറ്റിന് മുന്നിൽ നൽകിയ മൊഴി.എന്നാൽ ഇയാൾ എന്തുകൊണ്ട് ഇക്കാര്യങ്ങൾ ഇക്കാര്യങ്ങൾ പൊലീസിനെയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ പരാതി മുഖേനെ പോലും അറിയിച്ചില്ലെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. അതോടൊപ്പം കോൺസുലേറ്റിലെ മറ്റ് സുരക്ഷാജീവനക്കാർക്കില്ലാത്ത ഭയം എന്തിനായിരുന്നു ഇദ്ദേഹത്തിനെന്നതും പ്രസക്തമാണ്.