ആറാട്ടണ്ണനെ കൈയേറ്റം ചെയ്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍; സിനിമ മുഴുവന്‍ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 ജൂണ്‍ 2023 (18:48 IST)
ആറാട്ടണ്ണനെ കൈയേറ്റം ചെയ്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമ മുഴുവന്‍ കാണാതെ റിവ്യു പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിത-വിനീത തീയേറ്ററിലാണ് സംഭവം. ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത വിത്തിന്‍ സെക്കന്‍ഡ്‌സ് എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. 
 
സിനിമ കാണാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് നെഗറ്റീവ് റിവ്യൂ പറഞ്ഞു കൊണ്ടിരിക്കെയാണ് സിനിമയുടെ സംവിധായകനും നിര്‍മാതാവും അടക്കം അണിയറ പ്രവര്‍ത്തകര്‍ എത്തി ചോദ്യം ചെയ്തതും പിന്നീട് മര്‍ദ്ദനമായി മാറിയതും. ഇദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍