മണ്ണിട്ട് നികത്തിയ തോട് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആറന്മുളയില്‍ പുരോഗമിക്കുന്നു

തിങ്കള്‍, 29 ജൂണ്‍ 2015 (14:21 IST)
വിമാനത്താവളം വരുന്നതിന്റെ ഭാഗമായി ആറന്മുളയില്‍ മണ്ണിട്ട് നികത്തിയ തോട് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജില്ല കളക്‌ടറുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആറ് മാസം കൊണ്ട് നടപടികള്‍ പൂത്തതിയാക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
 
വിമാനത്താവളത്തിന് വേണ്ടി മണ്ണിട്ട് നികത്തിയ കരിമാരം തോട് പുനസ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. കരിമാരം തോടിന്റെ ഭാഗമായുള്ള 35 ഏക്കറിലുള്ള മണ്ണാണ് നീക്കം ചെയ്യുന്നത്. ജില്ല കലക്ടറുടെ മേല്‍ നോട്ടത്തില്‍ മുന്‍ ഭൂവുടമയായ എബ്രഹാം കലമണ്ണിലാണ് മണ്ണ് നീക്കം ചെയ്യുന്നത്.
 
ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു പ്രത്യേക സംഘത്തെ നടപടികള്‍ വിലയിരുത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. 2012 ല്‍ മണ്ണ് മാറ്റണമെന്ന ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷമാണ് മണ്ണ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. 

വെബ്ദുനിയ വായിക്കുക