സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഹൈന്ദവ വിശ്വാസത്തെ പരിഹസിച്ചു എന്നുപറഞ്ഞ് ബിജെപിയും ഹിന്ദുത്വ സംഘടനകളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഷംസീറിനെ തള്ളി എന്‍എസ്എസ് അടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഷംസീര്‍ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് തെറ്റ്? വിവാദമായ എ.എന്‍.ഷംസീറിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ രൂപം ഇവിടെ വായിക്കാം..!
' നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രമോട്ട് ചെയ്യാന്‍ കഴിയണം. എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? വിമാനം കണ്ട് പിടിച്ചത് ആരാണ്..? എന്റെ കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ്എന്നായിരുന്നു. ഇപ്പോ അത് തെറ്റാണ്, ഹിന്ദുത്വ കാലത്ത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനം ആണ്.
ചിലര്‍ കല്യാണകഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാതെ വന്നാല്‍ ട്രീറ്റ്‌മെന്റിന് പോകും, അതാണ് ഐ വി എഫ്. അതിന്റെ പ്രത്യേകത ചിലപ്പോ ട്വിന്‍സ് ഉണ്ടാകും, ചിലപ്പോ ത്രിപ്പിള്‍സ് ഉണ്ടാകും. അതിന്റെ പ്രത്യേകത അതാണ്. അവര് പറയുന്നു ഇത് നേരത്തേയുള്ളതാ. അതാണ് കൗരവപ്പട. കൗരവപ്പട ഉണ്ടായത് ഈ ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.