ദിലീപിന്റെ തിരിച്ചുവരവും, നടിമാരുടെ രാജിയും; പ്രതികരണവുമായി വിനായകന്‍ രംഗത്ത്
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ പ്രതികരണവുമായി നടൻ വിനായകന്‍ രംഗത്ത്.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് വിനായകന്‍ തന്റെ നിലപാടറിയിച്ചത്. “സഹോദരി ധീരമായി മുന്നോട്ട് പോവുക... ജനം ഉണ്ട് കൂടെ“ - എന്നാണ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തത്.
അതേസമയം, പീഡനത്തിനിരയായി അമ്മയില്‍ നിന്നും രാജിവച്ച രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹൻദാസ് എന്നിവര്‍ക്കെതിരെ കെബി ഗണേഷ് കുമാർ എംഎല്‍എ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
നടിമാരായ പാര്‍വതിയും പദ്മപ്രിയയും ഇന്ന് അമ്മ നേതൃത്വത്തിനെതിരെ നിലപാടറിയിച്ചു. സംഘടയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ പിന്തിരിപ്പിക്കുകയായിരുന്നുവെന്നുമാണ് നടിമാര്‍ പറയുന്നത്. വിദേശയാത്ര ചൂണ്ടിക്കാണ്ടിയാണ് പിന്തിരിപ്പിച്ചത്. ഇപ്പോഴുള്ള ഭാരവാഹികള്‍ ആരുടെയൊക്കെയോ നോമിനികളാണെന്നും ഇവര്‍ വ്യക്തമാക്കി.