അമിത് ഷായുടെ സന്ദര്‍ശനത്തില്‍ എട്ടിന്റെ പണി ഏറ്റുവാങ്ങി കൊച്ചിയിലെ ബിജെപി നേതാക്കള്‍ - മുന്നറിയിപ്പുമായി കെഎംആര്‍എല്‍
വെള്ളി, 2 ജൂണ്‍ 2017 (19:59 IST)
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ആവേശം കൊള്ളിക്കാന്‍ സംസ്ഥാന ഘടകം നടത്തിയ നീക്കത്തില്‍ എതിര്‍പ്പുമായി കെഎംആര്‍എല്‍ രംഗത്ത്.
കൊച്ചി മെട്രോയുടെ തൂണുകളില്‍ കെട്ടിയ അമിത് ഷായുടെ പേരിലുള്ള ഫ്ളക്സും പതാകകളും എത്രയും വേഗം നീക്കണമെന്നാണ് കെഎംആര്‍എല്‍ ബിജെപിനേതാക്കാളെ അറിയിച്ചിരിക്കുന്നത്.