അമേരിക്കയിലെ ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടില്‍ വെടിവെപ്പ്

ഞായര്‍, 21 ജൂണ്‍ 2015 (14:12 IST)
അമേരിക്കയിലെ ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടില്‍ വെടിവെപ്പ്. ഡെട്രോയിറ്റിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
 
വെടിവെപ്പില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തു മണിക്കായിരുന്നു സംഭവം. ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.
 
അക്രമികളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക