പുറത്തുവന്ന വാര്‍ത്തകളില്‍ അസ്വാഭാവികതയുണ്ട്, അന്വേഷണം നടക്കുന്ന വേളയില്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് ഉചിതമല്ല: എ കെ ശശീന്ദ്രൻ

തിങ്കള്‍, 27 മാര്‍ച്ച് 2017 (10:56 IST)
അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നല്ല കീഴ്‌വഴക്കം സൃഷ്ടിക്കാനാണ് താന്‍ രാജിവെച്ചതെന്നും ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.  
 
നിരപരാധിത്വം തെളിയിക്കാനാണ് ഇപ്പോള്‍ താന്‍ ശ്രമിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. അന്വേഷണം നടക്കുന്ന വേളയില്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തമൂലമാണ് രാജിവെച്ചത്. പുറത്തുവന്ന വാര്‍ത്തകളില്‍ അസ്വാഭാവികതയുണ്ടെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക