നടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ക്വട്ടേഷൻ അല്ലെന്ന സ്ഥിരീകരണത്തിൽ പൊലീസ്, ദൃശ്യങ്ങൾ ഫോണിൽ നിന്നും മെമ്മറി കാർഡിലേക്ക് മാറ്റി

ശനി, 4 മാര്‍ച്ച് 2017 (12:10 IST)
കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ആണ് പ്രധാന തെളിവ്. ദൃശ്യങ്ങൾ ഫോണിൽ നിന്നും മെമ്മറി കാർഡിലെക്ക് പകർത്തിയതായി റിപ്പോർട്ട്.
 
ദൃശ്യങ്ങൾ ഉൾപ്പെടുന്ന മൊബൈൽ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രമിക്കുകയാണ്. എന്നാൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയതായി സൂചനയുണ്ട്. 
 
ക്വട്ടേഷനെന്ന് കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് സംശയം. ഇപ്പോൾ പിടിയിലായവർക്കല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്താനാവശ്യമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക