വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറിയോ ?; സത്യാവസ്ഥ വെളിപ്പെടുത്തി ബാബു ആന്റണി രംഗത്ത്
ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തന്റെ മലമ്പാമ്പും ചീങ്കണ്ണിയും എത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് നടന്‍ ബാബു ആന്റണി. പുറത്തുവന്ന വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും പലരും വിളിച്ചു. ഹൂസ്‌റ്റണിലെ തന്റെ വീടിന് ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ് മലമ്പാമ്പും ചീങ്കണ്ണിയും കയറിയതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
ചിത്രങ്ങളും തെറ്റായ വാര്‍ത്തകളും പുറത്തുവന്നതല്ല പ്രധാനപ്പെട്ട കാര്യം. വെള്ളപ്പൊക്കത്തില്‍ ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ബാബു ആന്റണി ഫേസ്‌ബുക്കില്‍ കുറിച്ച പോസ്‌റ്റില്‍ വ്യക്തമാക്കുന്നു.
ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് കാരണമായത്. ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറിയതോടെയാണ് ബാബു ആന്റണി താമസം മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്‌റ്റ്.