ദുബായില്‍ അപകടത്തില്‍പ്പെട്ട യുവാവിന് നടന്‍ ദിലീപിന്റെ വക സഹായഹസ്തം

വ്യാഴം, 11 ഫെബ്രുവരി 2016 (10:56 IST)
ദുബായിലെ മുഹൈസിനയില്‍ വെച്ച് കാറപകടത്തില്‍ പെട്ട മലയാളി യുവാവിന് നടന്‍ ദിലീപിന്റെ വക സഹായഹസ്തം. വടകര പള്ളിത്തായ സ്വദേശി ജാസിറാണ്(23)  അപകടത്തില്‍പ്പെട്ടത്. ഖിസൈസിലെ കഫ്തീരിയയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്ന ജസീറിനെ, ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് കുറേ നേരം ജാസിര്‍ റോഡില്‍ കിടന്നെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ല.
 
ഈ സമയത്താണ് സുഹൃത്ത് നസീറിനൊപ്പം ദിലീപ് അതുവഴി കാറില്‍ വന്നത്. പുറത്തിറങ്ങിയ ഇരുവരും ചേര്‍ന്ന് ജാസിറിനെ എഴുന്നേല്‍പിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കയക്കുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്‍ സഹായത്തിനത്തെിയതിന്റെ അമ്പരപ്പിലാണ് ജാസിര്‍.
 
‘കിങ് ലയര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ദിലീപ് ദുബായില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക