ആറളം ഫാമിലെ സമരം താത്കാലികമായി പിന്‍വലിച്ചു
ഫാമില്‍ ഒഴിവുളള തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ രേഖാമൂലമുളള അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ആറളം ഫാമിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം താത്കാലികമായി പിന്‍വലിച്ചു.
86 തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്നും 2012ല്‍ മറ്റ് ഫാമുകളില്‍ നടപ്പാക്കിയ ആനുകൂല്യങ്ങള്‍ നല്‍കുമെന്നുമുളള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഫാമിലെ 222 സ്ഥിരം തൊഴിലാളികളും 200ഓളം വരുന്ന താത്കാലിക തൊഴിലാളികളുമാണ് ആറളത്ത് സമരം നടത്തിയത്.