വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

ബുധന്‍, 29 ഏപ്രില്‍ 2015 (18:10 IST)
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ  കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടയമണ്‍ വട്ടലില്‍ ചരുവിള വീട്ടില്‍ സുമേഷ് എന്ന 23 കാരനാണു കിളിമാനൂര്‍ സി.ഐ എസ്.ഷാജി, എസ്.ഐമാരായ അജിത്, ജലാലുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്. 
 
പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മാത്രമാണു കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണു പൊലീസ് സുമേഷിനെ അറസ്റ്റ് ചെയ്തത്.
 
ഇയാള്‍ ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക