ഒരു കിലോ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട്ടുകാരന്‍ പിടിയില്‍

വെള്ളി, 5 ഡിസം‌ബര്‍ 2014 (18:31 IST)
ദുബൈയില്‍ നിന്ന് മംഗളൂരു അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാഞ്ഞങ്ങാട്ടുകാരനില്‍ നിന്ന് 1033 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. ഈ സ്വര്‍ണ്ണത്തിനു നിലവിലെ വില അനുസരിച്ച് 27 ലക്ഷത്തിനു മുകളില്‍ വരും.  കാഞ്ഞങ്ങാട് മൊയില്യാരകത്ത് വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ കടപ്പുറം എന്ന 34 കാരനാണു പിടിയിലായത്.
 
വെള്ളിനിറം പൂശിയ സ്യൂട്ട് കേസ് പിടി, ബക്കിളിന്‍റെ ഹോള്‍ഡര്‍, ലേഡീസ് ഹാന്‍ഡ് ബാഗിന്‍റെ ബക്കിള്‍, ജീന്‍സ് പാന്‍റ്സിന്‍റെ ബട്ടണ്‍ എന്നിവയുടെ രൂപത്തിലാണു സ്വര്‍ണ്ണക്കടത്തു നടത്തിയത്. വെള്ളിനിറം പൂശിയ സ്വര്‍ണ്ണം ഒരു ട്റോളി സ്യൂട്ട് കേസിലാണുണ്ടായിരുന്നത്. 
 
ജെറ്റ് എയര്‍വേസില്‍ എത്തിയ ഇയാളെ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്‌.  

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും   പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക