സംസ്ഥാനത്തെ സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്പന്നങ്ങളുടെ വില്പന നടത്തിയ ഒമ്പത് പേര് അറസ്റ്റില്‍. കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തിയതിനാണ് അറസ്റ്റ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായാണ് റെയ്ഡ് നടത്തിയത്.
സ്കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില്പന ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്ന് സ്കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.