വൈദ്യുതി മോഷണം: 51 ലക്ഷം രൂപ പിഴ
കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കെ.എസ്.ഇ.ബിയുടെ ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തി 51.19 ലക്ഷം രൂപ പിഴ ഈടാക്കി.
കഴക്കൂട്ടം ഇലക്ട്രിക്കല്‍സ്എക്‍ഷനു കീഴില്‍ ഗാര്‍ഹിക കണക്ഷന്‍ വാണിജ്യാവശ്യത്തിനു ഉപയോഗിച്ചതിനു 1.26 ലക്ഷം രൂപയും വട്ടിയൂര്‍ക്കാവ് സെക്ഷനില്‍ താരിഫ് ദുരുപയോഗത്തിനും അനധികൃത വൈദ്യുതി ഉപയോഗിച്ചതിനുമായി 1.20 ലക്ഷം രൂപയും പിഴ ഈടാക്കി.
കൊല്ലം യൂണിറ്റിന്‍റെ പരിധിയിലെ ഓലയില്‍ സെക്ഷനില്‍ താരിഫ് ദുരുപയോഗം ചെയ്തതിനും ശക്തികുളങ്ങര, ചവറ എന്നീ സെക്ഷനുകളില്‍ അനധികൃത വൈദ്യുതി ഉപയോഗത്തിനുമായി മറ്റുമായി 1.61.500 രൂപയും പിഴ ഇനത്തില്‍ ഈടാക്കി.