29 സ്വര്‍ണം; കേരളം മൂന്നാമത്

വ്യാഴം, 12 ഫെബ്രുവരി 2015 (10:04 IST)
ദേശീയഗെയിംസില്‍ 29 സ്വര്‍ണവുമായി കേരളം മൂന്നാമത്. കയാക്കിംഗ് വനിതവിഭാഗത്തില്‍ ആണ് കേരളത്തിന് 29 ആം സ്വര്‍ണം ലഭിച്ചത്. 
 
നേരത്തെ, വനിതകളുടെ നാല് കിലോമീറ്റര്‍ ടീം പെര്‍സ്യൂട്ടില്‍ കേരളം ഇരുപത്തിയെട്ടാം സ്വര്‍ണം നേടിയിരുന്നു.
 
ഇതോടെ മെഡല്‍ പട്ടികയില്‍ കേരളം മഹാരാഷ്ട്രയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. മഹാരാഷ്‌ട്രയ്ക്ക് 27 സ്വര്‍ണമാണുള്ളത്. 68 സ്വര്‍ണവുമായി സര്‍വീസസ് ആണ് ഒന്നാം സ്ഥാനത്ത്.
 
30 സ്വര്‍ണമുള്ള ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക