തിരുവനന്തപുരത്ത് പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ ഷിബു കസ്റ്റഡിയില്‍. തിരുവനന്തപുരം എസ് എ ടി ആശുപത്രിയുടെ പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം എസ് എ ടി ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.
മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയ ഷിബുവിനെ വിശദമായ ചോദ്യം ചെയ്യലിനായി കുണ്ടറ പൊലീസിന് കൈമാറി. ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി പെണ്‍കുട്ടിയുടെ അമ്മയോടൊപ്പമാണ് താമസിച്ച് വരുന്നത്. ഷിബു കുട്ടിയെ നിരന്തമായി പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് സൂചന.
അമ്മയുടെ ഒത്താശയോടെയാണോ പീഡനമെന്നും കുട്ടിയെ മറ്റാര്‍ക്കെങ്കിലും കാഴ്‌ചവച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരാതിയില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ഇക്കാര്യം മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചുവെങ്കിലും വനിതാ സാമൂഹ്യ സംഘടനകള്‍ ഇടപെട്ട് കേസ് നല്‍കുകയായിരുന്നു.