‘എളമരവും കുഞ്ഞലിക്കുട്ടിയും സയാമീസ് ഇരട്ടകള്‍‘

തിങ്കള്‍, 25 നവം‌ബര്‍ 2013 (12:18 IST)
PRO
അനധികൃത ഇരുമ്പയിര് ഖനനത്തിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായ മന്ത്രിയായ എളമരം കരീമും ഇപ്പോഴത്തെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ഇക്കാര്യത്തില്‍ എളമരവും കുഞ്ഞാലിക്കുട്ടിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.എളമരം കരീം മന്ത്രിയായിരുന്ന കാലത്താണ് ഖനന മാഫിയ കേരളത്തില്‍ പിടിമുറുക്കിയത്.

പരിസ്ഥിതി പരിശോധന നടത്താതെയാണ് ഖനനത്തിന് അനുമതി നല്‍കിയത് .ഖനന വിവാദത്തെ കുറിച്ച് എളമരം കരിം പ്രതികരിക്കണമെന്നും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഖനനം നടത്താന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആരോപണം മുന്‍ വ്യവസായമന്ത്രി എളമരം കരീം തള്ളി. വാസ്തവ വിരുദ്ധമായ ആരോപണമാണ് സുരേന്ദ്രന്രേതെന്നും അദ്ദേഹം പറഞ്ഞു.

ഇരുന്പയിര് ഖനനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്നതാണ് അത്. അതിനാല്‍ തന്നെ അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കരിം ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക