സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നും ആരേയും അപമാനിച്ച് പുറത്താക്കില്ല: കായികമന്ത്രി ഇ പി ജയരാജന്‍

തിങ്കള്‍, 13 ജൂണ്‍ 2016 (15:06 IST)
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നും ഒരാളേയും അപമാനിച്ച് പുറത്താക്കില്ലെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. കായിക മന്ത്രിയുമായി ഉടക്കിയ അഞ്ജു ബോബി ജോര്‍ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ ഈ പ്രതികരണം.
 
സ്പാര്‍ട്‌സ് കൗണ്‍സിലിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നുയര്‍ന്ന അഴിമതി ആരോപണങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഏത് രീതിയിലാണ് ഈ അഴിമതി കണ്ടത്താനായുള്ള അന്വേഷണം നടത്തേണ്ടതെന്ന് പിന്നീട് തീരുമാനിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
 
തന്നെ കാണാനെത്തിയ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ പി ജയരാജന്‍ പരുഷമായി സംസാരിച്ചുയെന്ന് കഴിഞ്ഞദിവസം പരാതി ഉയര്‍ന്നിരുന്നു. അഞ്ജു ബോബി ജോര്‍ജ്ജ് അടക്കം സ്‌പോര്‍ട്ട്സ് കൗണ്‍സിലിലെ മുഴുവന്‍ ആളുകളും അഴിമതിക്കാരാണെന്ന് മന്ത്രി ആരോപിച്ചെന്ന പരാതിയായിരുന്നു ഉയര്‍ന്നുവന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക