സോളാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല; സരിതയ്ക്ക് ജാമ്യം

തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:29 IST)
PRO
PRO
സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് ജാമ്യം. പെരുമ്പാവൂര്‍ സ്വദേശി സജാദ് നല്‍കിയ കേസിലാണ് സരിതക്ക് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. സോളാറിന്റെ പേരില്‍ 40 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ചാണ് സജാദ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ കത്ത് അടക്കം കാണിച്ചാണ് പറ്റിച്ചതെന്നായിരുന്നു സജാദിന്റെ പരാതി.

ഒരു കേസില്‍ ജാമ്യം ലഭിച്ചതോടെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സരിതക്ക് മറ്റ് കേസുകളില്‍ കൂടി ജാമ്യത്തിന് അപേക്ഷ നല്‍കാന്‍ കഴിയും.

വെബ്ദുനിയ വായിക്കുക