സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴ് ശതമാനം ഡി എ

ബുധന്‍, 14 ജനുവരി 2009 (15:48 IST)
WD
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി എ കുടിശികയുടെ ഏഴ് ശതമാനം അനുവദിക്കാന്‍ തീരുമാനിച്ചതായി ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതിനായി 43 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏഴ് ശതമാനം കൂടി നല്കുന്നതോടെ ഡി എ കുടിശിക പൂര്‍ണമായും നല്കിക്കഴിയും. ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പമാണ് ഈ തുക നല്കുക. പെന്‍ഷന്‍ റിലീഫിനായി 11 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം സമ്പൂര്‍ണ ബജറ്റ് ഉണ്ടാവുകയില്ല എന്നും ധനകാര്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ട് ഓണ്‍ അക്കൌണ്ട് മാത്രമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി രണ്ടാം വാരമോ മൂന്നാം വാരമോ ആയിരിക്കും വോട്ട് ഓണ്‍ അക്കൌണ്ട് അവതരിപ്പിക്കുക. നികുതി വര്‍ദ്ധനയ്ക്ക് സാധ്യതയെല്ലെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക