സര്‍ക്കാരിന്‍റെ ആവശ്യം പിഎസ്‌സി തള്ളി

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (17:00 IST)
വിരമിക്കല്‍ തീയതി ഏകീകരിച്ചതു മൂലം ഉദ്യോര്‍ത്ഥികള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്‌ടം പരിഹരിക്കുന്നതിന് പി എസ് സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം പി എസ് സി യോഗം നിരാകരിച്ചു. തീരുമാനം ഉടന്‍ തന്നെ സര്‍ക്കാരിനെ അറിയിക്കും.

റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 2010 ഏപ്രില്‍ 30 വരെ നീട്ടുവാന്‍ സര്‍ക്കാര്‍ പി എസ് സിയോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചട്ടം അനുസരിച്ചുളള സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന്‌ പി എസ് സി തീരുമാനിച്ചിരിക്കുന്നത്‌.

ചട്ടം 13 അനുസരിച്ച്‌ റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടാവുന്നതാണെങ്കിലും ചട്ടം 14 അനുസരിച്ച്‌ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന്‌ ഇന്ന്‌ ചേര്‍ന്ന പി എസ് സി യോഗം വിലയിരുത്തി. സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്‌ തടസമാകുമെന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക