ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിരക്കിലാണെങ്കിലും വിഷുവിന്റെ കാര്യം മറന്നു കളയാന്‍ വി എസ് ഇല്ല. നാടുവിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് വിഷു ആശംസ നേരാന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദന്‍ മറന്നില്ല.
വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടം നല്കാനും വി എസ് എത്തി.
പാര്‍ട്ടി കോണ്‍ഗ്രസിനിടെ ഇന്ന് ഉച്ചയ്ക്ക് ഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വി എസ് വിഷുക്കൈനീട്ടം നല്കിയത്. വിഷുക്കൈനീട്ടം നല്കി ‘ഹാപ്പി വിഷു’ എന്ന് ആശംസിക്കാനും വി എസ് മറന്നില്ല. ചൊവ്വാഴ്ച തുടങ്ങിയ പാര്‍ട്ടി കോണ്‍ഗ്രസ് ഈ മാസം 19 ആം തിയതി വരെ നീണ്ടു നില്‍ക്കും.
നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിനുണ്ട്. സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.