വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ല, സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും: കടന്നപ്പള്ളി

വെള്ളി, 26 മെയ് 2017 (10:29 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് തുറമുഖം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ‍. സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നിയമപരമായി പരിശോധിക്കുകയും തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ചെയ്യുകയും ചെയ്യും. ബര്‍ത്ത് പൈലിങ്ങിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
വിഴിഞ്ഞം പദ്ധതിയിലെ കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന തരത്തില്‍ സി.എ.ജി റിപ്പോർട്ട് പുറത്തു വന്നിരുന്നു. നിലവിലെ കരാര്‍ തുടര്‍ന്നാല്‍ വിവിധ വിഭാഗങ്ങളിലായി അദാനി ഗ്രൂപ്പിന് എണ്‍പതിനായിരം കോടി രൂപയിലേറെ ലാഭമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം കരാറിനെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ട് അതീവഗൗരവമുളളതാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറയുകയും ചെയ്തിരുന്നു.  

വെബ്ദുനിയ വായിക്കുക