വിമാനത്തിനുള്ളില്‍ എലിശല്യം; ഗള്‍ഫ് യാത്രക്കാര്‍ കുടുങ്ങി

വ്യാഴം, 2 ജനുവരി 2014 (10:32 IST)
PRO
ഗള്‍ഫിലേക്ക് പോകേണ്ട് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ എലിയുടെ വിളയാട്ടം. വിമാനം യാത്ര റദ്ദാക്കി പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ യാത്ര തിരിക്കേണ്ട ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനത്തിലാണ് എലിയെ കണ്ടത്.

യാത്രക്കാരെല്ലാം ഇരിപ്പിടങ്ങളില്‍ ഇരുന്നു യാത്രയ്ക്ക് ഒരുങ്ങുമ്പോഴായിരുന്നു എലിയുടെ പ്രദര്‍ശന ഓട്ടം. യാത്രക്കാരെ മുഴുവന്‍ താഴെയിറക്കി പരിശോധിച്ചിട്ടും എലിയെ കണ്ടെത്തിയില്ല. തു‌ടര്‍ന്ന് യാത്രക്കാരെയെല്ലാം ഹോട്ടല്‍ മുറികളിലേയ്ക്ക് മാറ്റി.

ഗള്‍ഫിലേയ്ക്ക് പോകേണ്ട നിരവധി യാത്രക്കാര്‍ ഇതുമൂലം വിഷമാവസ്ഥയിലായി. ഇന്ന് തന്നെ പരിശോധന പൂര്‍ത്തിയാക്കി യാത്രയുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക