ഹൈസ്‌കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ പോലീസ് അറസ്റ് ചെയ്തു. കോലായിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖയുടെ ഭർത്താവ് മാധവൻ കുട്ടിയാണ് കഴിഞ്ഞ ദിവസം പോലീസ് വലയിലായത്. അതിയന്നൂർ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ കൂടിയാണ് മാധവൻ കുട്ടി.