വിജ്ഞാനത്തിന്റെ വിവിധ മേഖലകള്‍ സമൂഹത്തിന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി

വ്യാഴം, 28 നവം‌ബര്‍ 2013 (16:04 IST)
PRO
PRO
സാംസ്‌കാരിക പൈതൃകമുള്‍പ്പെടെ വിജ്ഞാനത്തിന്റെ വിവിധ മേഖലകള്‍ സമൂഹത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള സംസ്ഥാന സര്‍വവിജ്ഞാന കോശ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍സ്റ്റിറ്റിയൂട്ടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി ആസ്ഥാനമന്ദിരം പണിയാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പു മന്ത്രി കെസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സര്‍വവിജ്ഞാനകോശം നാല്, അഞ്ച് വാല്യങ്ങളുടെ പരിഷ്‌കരിച്ച പതിപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

വെബ്ദുനിയ വായിക്കുക