വിഎസിനെതിരേ സംസ്‌ഥാന കമ്മറ്റിയുടെ പരാതി വീണ്ടും

വ്യാഴം, 17 ജനുവരി 2013 (20:45 IST)
PRO
സിപിഎം കേന്ദ്രക്കമ്മറ്റിയില്‍ വിഎസിനെതിരേ സംസ്‌ഥാന കമ്മറ്റിയുടെ പരാതി. സംസ്‌ഥാന കമ്മിറ്റി വിഎസിന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ വിഎസ്‌ നടത്തിയ പ്രതികരണങ്ങളാണ്‌ പരാതിക്ക്‌ കാരണമായി തീര്‍ന്നിരിക്കുന്നത്‌.

സംസ്‌ഥാന സമിതി വിവേചനമായി പെരുമാറുന്നെന്നും ടിപി വധം അന്വേഷിക്കാന്‍ കാണിക്കാത്ത തിടുക്കം തന്റെ പേഴ്‌സണല്‍ സ്‌റ്റാഫിനെ മാറ്റുന്ന കാര്യത്തില്‍ സംസ്‌ഥാന സമിതി കാണിക്കുന്നെന്നും വിഎസ്‌ കാരാട്ടിനോട്‌ പറഞ്ഞിരുന്നു.

തന്റെ പേഴ്‌സണല്‍ സ്‌റ്റാഫിലെ എ സുരേഷ്‌ കൊല്‍ക്കത്തയില്‍ തന്നെ അനുഗമിക്കാത്തത്‌ കുടുംബപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിഎസ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക