വിഎസിനായുള്ള പ്രകടനങ്ങള്‍ തുടരുന്നു

വ്യാഴം, 17 മാര്‍ച്ച് 2011 (12:15 IST)
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സീറ്റു നിഷേധിച്ചതിനെതിരെ സംസ്ഥാനത്തെങ്ങും പ്രകടങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ കാസര്‍കോഡ് ആരംഭിച്ച പ്രകടങ്ങള്‍ സംസ്ഥാനം മുഴുവന്‍ പടര്‍ന്നിരിക്കുകയാണ്.

വി എസ്‌ അച്യുതാനന്ദന്‌ അഭിവാദ്യമര്‍പ്പിച്ച്‌ മലപ്പുറത്തും കൊല്ലത്തുമാണ് ഇന്ന് പ്രകടങ്ങള്‍ നടന്നത്. മലപ്പുറം ജില്ലയിലെ വെളിയങ്കോട്‌ സി പി എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

കൊല്ലം ജില്ലയിലെ പുനലൂരിലും സി ഐ ടി യു പ്രവര്‍ത്തകര്‍ വി എസ്‌ അച്യുതാനന്ദന്‌ അഭിവാദ്യമര്‍പ്പിച്ച്‌ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞദിവസം സംസ്ഥാനത്ത് പലയിടങ്ങളിലും വി എസിന് അനുകൂലമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക