വാഗമണ്‍ കയ്യേറ്റം അന്വേഷണത്തിന്

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2008 (16:28 IST)
KBJWD
വാഗമണ്‍ പ്രദേശത്ത്‌ വനം വകുപ്പിന്‍റെ അധീനതയിലുള്ള ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന്‌ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വനം മന്ത്രി ബിനോയ്‌ വിശ്വം നിര്‍ദ്ദേശിച്ചു.

വാഗമണ്‍ പ്രദേശം നേരില്‍ സന്ദര്‍ശിച്ച്‌ അഞ്ച്‌ ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌ (സൗത്ത്‌) റ്റി.ജെ.ടഗ്ഗിയ്ക്കാണ്‌ അന്വേഷണ ചുമതല. കയ്യേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വാഗമണില്‍ അനധികൃത കയ്യേറ്റം നടക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.

വെബ്ദുനിയ വായിക്കുക