ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക്. രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തകം' എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 25000 രൂപയും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശംസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എം മുകുന്ദന് അധ്യക്ഷനായ സമിതിയാണ് വയലാര്‍ അവാര്‍ഡിനായി രാമനുണ്ണിയെ തെരഞ്ഞെടുത്തത്.
നിരവധി ചെറുകഥകളും നോവലുകളും എഴുതിയിട്ടുള്ള കെ പി രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ എന്ന നോവല്‍ പ്രിയനന്ദനന് അതേപേരില്‍ സിനിമയാക്കിട്ടുണ്ട്. ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഇടശേരി അവര്‍ഡും ലഭിച്ചിട്ടുണ്ട്.
എസ് ബി ഐയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമനുണ്ണി ജോലിയില്‍ നിന്ന് സ്വയം വിരമിച്ചിരുന്നു.