ലല്ലു എവിടെ പോയി, പ്രതികരണങ്ങള്‍ ഒന്നും ഇല്ലേ?; ലല്ലുവിനെതിരെ സോഷ്യല്‍ മീഡിയ

ശനി, 12 ഓഗസ്റ്റ് 2017 (16:39 IST)
മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ഒന്നായ ന്യൂസ് 18ലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവം മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലുവിനെതിരെ സോഷ്യല്‍ മീഡിയ. സംഭവത്തില്‍ ലല്ലു എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്നാണ് പലരും ചോദിക്കുന്നത്. 
 
ലല്ലു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന ആൾ. അങ്ങനെ ഒരാള്‍, സ്വന്തം സ്ഥാപനത്തില്‍ ഒരു ആത്മഹത്യാശ്രമം നടക്കുകയും തനിക്കെതിരെ കേസ് വരികയും ചെയ്താൽ പ്രതികരിക്കുക സ്വാഭാവികമല്ലേയെന്നാണ് പലരും ചോദിക്കുന്നത്. 
 
പ്രമുഖ ചാനലായ ന്യൂസ് 18 ചാനലില്‍ പിരിച്ചുവിടല്‍ ഭീഷണിയെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുക്കുന്നത്. ന്യൂസ് 18 കേരള എഡിറ്റര്‍ രാജീവ് ദേവരാജ്, സിനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ് ലല്ലു, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ്. 
 
ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെ അറിയാം... അറിയാത്തവരോട് ഒന്നും പറയാനില്ല... - ഇങ്ങനെ ഒരു പോസ്റ്റ് മാത്രമാണ് എസ് ലല്ലു തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്നത്. സാധാരണ പോസ്റ്റുകൾക്ക് ആയിരത്തിനും രണ്ടായിരത്തിനും മേലെ ലൈക്കുകളും പ്രതികരണങ്ങളും കിട്ടുമ്പോൾ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത് വെറും നാന്നൂറിൽപ്പരം പേരാണ്.

വെബ്ദുനിയ വായിക്കുക