റബ്ബര്‍ ബോര്‍ഡിന് 161.75 കോടി രൂപ വകയിരുത്തും

ശനി, 28 ഫെബ്രുവരി 2015 (16:13 IST)
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിച്ച പൊതു ബജറ്റില്‍ റബ്ബര്‍ ബോര്‍ഡിന് 161.75 കോടി വകയിരുത്തി. 
 
ഇതുകൂടാതെ, സുഗന്ധവിള ബോര്‍ഡിന് 95.35 കോടിയും ഫാക്‌ടിന് 34.99 കോടിയും വകയിരുത്തി. സംസ്ഥാനങ്ങളുടെ നികുതിവിഹിതം 62% ആക്കാനും ബജറ്റില്‍ തീരുമാനം.
 
കശുവണ്ടി വികസന കൗണ്‍സിലിന് നാലു കോടിയും കൊച്ചി മെട്രോയ്ക്ക് 559.98 കോടിയും 60 കോടി രൂപയുടെ ഇളവുകളും നല്‍കും.
തിരുവനന്തപുരത്തെ നിഷ് സര്‍വകലാശാലയാക്കാനും ഇന്നത്തെ ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
 
കൊച്ചി സാമ്പത്തിക മേഖലയ്ക്ക് തുക അനുവദിച്ചു. കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് 40 കോടി രൂപ വകയിരുത്തി. 
ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിച്ചില്ല. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിട്യൂടിനെ സര്‍വ്വകലാശാലയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് കേരളത്തിന്റെ ഏക ആശ്വാസം.നിഷിനെ സര്‍വ്വകലാശാലയാക്കി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 
 
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോക്ക് 863 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഫാക്‌ടിനും 34.99 കോടി രുപ അനുവദിച്ചു. വിക്രം സാരാഭായ്​ സ്പേസ്​സെന്ററിന് ​640 കോടിയും സ്പൈസസ്​ബോര്‍ഡിന് 98 കോടിയും അനുവദിച്ചു. 
സ്പൈസസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂടിന് 151 കോടിയും ഫാക്ടിന് 35 കോടിയും അനുവദിച്ചു.
 
കേരളത്തിന് ബജറ്റില്‍ ലഭിച്ചത് 
 
കയര്‍ ബോര്‍ഡ് - 10 ലക്ഷം
കശുവണ്ടി വികസന കോര്‍പറേഷന്‍ - നാല് കോടി
റബര്‍ ബോര്‍ഡ്​- 65 കോടി
കോഫി ബോര്‍ഡ്​- 144 കോടി
കൊച്ചി പ്രത്യേക സാമ്പത്തിക മേഖല - 6. 38 കോടി
കൊച്ചി കപ്പല്‍ നിര്‍മാണ ശാല - 40 കോടി
കപ്പല്‍ശാലയ്ക്ക് സമീപം ലൈറ്റ് ഹൗസ് നിര്‍മ്മാണം - 3 കോടി
കശുവണ്ടി വികസന കൗണ്‍സില്‍ - നാലു കോടി
ടീ ബോര്‍ഡിന്​- 116 കോടി
വിഎസ്‍എസ്‍സിക്ക്‌ - 679 കോടി
സമുദ്രോല്‍പന്ന കയറ്റുമതി അതോറിറ്റി - 107 കോടി
ഹിന്ദുസ്ഥാന്‍ ന്യൂസ്​ പ്രിന്‍റ് ലിമിറ്റഡ് - 17.10 കോടി

വെബ്ദുനിയ വായിക്കുക