റംസാന്‍, ഓണച്ചന്തകള്‍ ഓഗസ്‌റ്റ് ഒന്നു മുതല്‍

തിങ്കള്‍, 27 ജൂലൈ 2009 (11:52 IST)
സംസ്ഥാനത്ത് സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓണം, റംസാന്‍ മാര്‍ക്കറ്റുകള്‍ ഓഗസ്റ്റ്‌ ഒന്നു മുതല്‍ നടത്തുമെന്ന്‌ മന്ത്രി ജി സുധാകരന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്തംബര്‍ 20 വരെയാണ് സഹകരണ ഓണം, റംസാന്‍ ചന്തകള്‍ സംഘടിപ്പികുക. 15 മുതല്‍ 61 ശതമാനം വരെ വിലക്കുറവില്‍ അവശ്യസാധങ്ങള്‍ ഇവിടെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വാശ്രയ കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. സ്വാശ്രയ പ്രശ്നത്തില്‍ വാദിയും പ്രതിയുമില്ല. ഫീസ് കൂട്ടിയിട്ടും സഹകരണ-സ്വാശ്രയ കോളജുകള്‍ നഷ്‌ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക