യുവാവിന്റെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി

ബുധന്‍, 27 ജൂണ്‍ 2012 (11:23 IST)
PRO
PRO
പാലക്കാട് യുവാവിന്റെ മൃതദേഹം രണ്ടായി വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്‌ കോങ്ങാടിന്‌ സമീപമാണ്‌ സംഭവം. കുണ്ടളശേരി ജോസിന്റെ മതദേഹമാണ്‌ രണ്ടായി വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ റോഡരികില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്‌ ശേഷം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.

മൃതദേഹം കിടന്നതിന് സമീപമുള്ള വീടുകളിലും ചോരപ്പാടുകള്‍ കണ്ടെത്തി. അവിവാഹിതനായ ജോസ് സുഹൃത്ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. അതിനാല്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക