യുഡിഎഫ്‌ എന്നത് വാക്കില്‍ മാത്രം :ജോണി നെല്ലൂര്‍

ശനി, 28 സെപ്‌റ്റംബര്‍ 2013 (18:54 IST)
PRO
പടലപ്പിണക്കമാണ്‌ യുഡിഎഫിലെ പ്രതിസന്ധിക്കു കാരണമെന്ന്‌ ജോണി നെല്ലൂര്‍.യുഡിഎഫ്‌ വാക്കില്‍ മാത്രമാണ്‌ ഉള്ളത്‌ പ്രവര്‍ത്തിയിലില്ലെന്നും ഇങ്ങനെ മുന്നോട്ടുപോയാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു.

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം നടത്താനായിരുന്നു യുഡിഎഫ്‌ തീരുമാനം. അതിനു ശേഷമെടുത്ത തീരുമാനങ്ങള്‍ യുഡിഎഫിന്റെ അറിവോടെയല്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക