യുഡിഎഫില്‍ തുടരാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല; കെആര്‍ ഗൌരിയമ്മ
ശനി, 18 ജനുവരി 2014 (10:35 IST)
PRO
യുഡിഎഫില്‍ തുടരാന്‍ ഒട്ടും ആഗ്രഹമില്ലെന്നു ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ. യുഡിഎഫ് വിടാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഒരാള്‍ മാത്രമേ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുള്ളുവെന്ന് അവര്‍ പറഞ്ഞു.
24ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഉമ്മന്‍ ചാണ്ടിയും താനും ഒരേ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.എന്നാല്‍ അദ്ദേഹം മറ്റു പാര്‍ട്ടികളെ ബഹുമാനിക്കാറില്ലെന്ന് ഗൌരിയമ്മ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതല്‍ ജെഎസ്‌എസിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ചെറിയ പാര്‍ട്ടിയാണെങ്കിലും ആലപ്പുഴയില്‍ ജെഎസ്‌എസിനു നിര്‍ണായക സ്വാധീനമുണ്ട്. ഒരു ലക്ഷം അംഗങ്ങള്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഗൌരിയമ്മ പറഞ്ഞു.