മുഴുവല്‍ നെല്ലും സംഭരിക്കും: വി എസ്

ശനി, 22 മാര്‍ച്ച് 2008 (12:45 IST)
WDWD
സംസ്ഥാനത്ത് കൃഷിനാശം സംഭവിച്ചിടത്തെ മുഴുവന്‍ നെല്ലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സംഭരിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കുട്ടനാട്ടിലെ വിവിധ പാട ശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരിയാക്കാന്‍ കഴിയാത്ത നെല്ല് കാലിത്തീറ്റയാക്കാന്‍ കഴിയുമെങ്കില്‍ അതിനുപയോഗിക്കും. പൂര്‍ണ്ണമായും ഉപയോഗശൂന്യമായ നെല്ലും സംഭരിക്കും. ഇതുമൂലം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുണ്ടാകുന്ന നഷ്ടം പരിഹരിക്കും.

കൊയ്ത്ത് യന്ത്രം കൊണ്ടു മാത്രം നടത്താവുന്ന ജോലികള്‍ അങ്ങനെ ചെയ്യും. ആവശ്യത്തിന് തൊഴിലാളികള്‍ ഉള്ള സ്ഥലങ്ങളില്‍ അങ്ങനെയും കൃഷി ചെയ്യും- മുഖ്യമന്ത്രി പറഞ്ഞു.

മാങ്കൊമ്പ്, നെടുമുടി, കിടങ്ങറ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. കെ സി വേണുഗോപാല്‍, കെ കെ ഷാജു, തുടങ്ങിയ എം എല്‍ എമാരും സി എസ് സുജാത എം പിയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. റവന്യൂ, കൃഷി ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

വെബ്ദുനിയ വായിക്കുക