മുഖ്യമന്ത്രിക്കസേരയും മന്ത്രിക്കസേരയും ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന്‌ തിരുവഞ്ചൂര്‍

ബുധന്‍, 3 ജൂലൈ 2013 (15:40 IST)
PRO
PRO
മുഖ്യമന്ത്രിക്കസേരയും മന്ത്രിക്കസേരയും എക്കാലത്തേക്കും ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. അതില്‍ വേറൊരാള്‍ നാളെ വരാം.

ഇന്ന്‌ ഇരുന്നയാള്‍ നാളെ ഉണ്ടാവണമെന്നുമില്ല. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്‌ മസാല രാഷ്‌ട്രീയമാണ്‌. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ കഴിയണം. കളളത്തരം പിടികൂടുന്ന മന്ത്രിയായി തുടരാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ കോണ്‍ഗ്രസ്‌ അനുകൂല സംഘടനകള്‍ യു എന്‍ അവാര്‍ഡ് വാങ്ങിയ മുഖ്യമന്ത്രിക്ക്‌ സ്വീകരണം നല്‍കിയ ചടങ്ങിലാണ്‌ തിരുവഞ്ചൂരിന്റെ പ്രസ്‌താവന.

തിരുവഞ്ചൂരിനെ ആഭ്യന്തരവകുപ്പ്‌ വിശ്വസിച്ച്‌ ഏല്‍പ്പിച്ചുവെങ്കിലും മുഖ്യമന്ത്രിക്ക്‌ പോലും സുരക്ഷ ഇല്ലാത്ത രീതിയിലാണ്‌ പോലീസിന്റെ പ്രവര്‍ത്തനമെന്ന്‌ ഐ ഗ്രൂപ്പില്‍ ശക്‌തമായ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ്‌ തിരുവഞ്ചൂരിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക