മാര്‍ച്ച് 21ന് ഉമ്മന്‍ ചാണ്ടി ജനങ്ങളുമായി ഫേസ്ബുക്കില്‍ സംവദിക്കും ; ലൈവ് വീഡിയൊ കോണ്‍ഫ്രന്‍സ് വഴി ചര്‍ച്ചകള്‍ നടത്താന്‍ അവസരം

വ്യാഴം, 17 മാര്‍ച്ച് 2016 (21:25 IST)
മാര്‍ച്ച് 21നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലൂടെ ജനങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങുന്നത്. ‘ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ലൈവ്’ എന്ന പേരില്‍ ലൈവ് വീഡിയൊ കോണ്‍ഫ്രന്‍സ് വഴിയാണ് ജനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുക. രാത്രി 9 മണിമുതല്‍ 9.30 വരെയാണ് ചോദ്യോത്തര വേള. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.
 
നിങ്ങള്‍ക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും, വികസന പദ്ധതികളെക്കുറിച്ച്, കാരുണ്യത്തിനെക്കുറിച്ച് എല്ലാം ചോദിക്കാനും അറിയാനും എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിലെ വാചകങ്ങള്‍.
 
അതേസമയം മുഖ്യമന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിയോജിപ്പ് അറിയിച്ചും ധാരാളം പേര്‍ പ്രതികരണവുമായി കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ പ്രശ്നങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിക്ക് അരമണിക്കൂര്‍ മത്രം മതിയോ എന്നതടക്കമുള്ള ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക