മാതൃസഹോദരിയെ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു

വെള്ളി, 11 ഏപ്രില്‍ 2014 (18:50 IST)
PRO
PRO
തൃശൂരിനടുത്ത് മെഡിക്കല്‍ കോളേജിനടുത്ത് തങ്ങാലൂര്‍ സ്വദേശി തങ്ങാലഴി വീട്ടില്‍ രാമനെഴുത്തച്ചന്‍റെ മകള്‍ നളിനാക്ഷിയമ്മ (75)യെയാണ്‌ ഇവരുടെ സഹോദരിയുടെ മകന്‍ വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് കൊല നടന്നതെന്ന് കരുതുന്നു.

തങ്ങാലഴി വീട്ടില്‍ കമലാക്ഷിയമ്മയുടെ മകന്‍ ഉണ്ണികൃഷ്ണന്‍(45) കൊലപാതകത്തിനു ശേഷം വീട്ടുമുറ്റത്തുള്ള കിണറിന്‍റെ കാലില്‍ തൂങ്ങിമരിക്കുകയും ചെയ്തു. പെയിന്‍റിംഗ് തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍ മാനസിക രോഗിയാണെന്ന് പറയുന്നു.

കഴിഞ്ഞയാഴ്ച ജോലി സമയത്ത് ഇയാള്‍ക്ക് സൂര്യാഘാതം ഉണ്ടായെന്നും ചികിത്സയ്ക്കായി വീട്ടിലെത്തിയ സമയത്ത് മാനസിക നില തെറ്റിയെന്നും അത് ബന്ധുക്കളുമായുള്ള സംഘര്‍ഷത്തിലേക്ക് വഴി തെളിച്ചെന്നും അയല്‍ക്കാരും ബന്ധുക്കളും പറഞ്ഞു. ഇതിനിടെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഇയാള്‍ ഇവിടെ നിന്ന് ചാടിപ്പോവുകയും തിരികെ വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു

ഇതിനു ശേഷം ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി തന്നെ ഇയാള്‍ തിരികെ വീട്ടിലെത്തി കൊല നടത്തിയെന്നാണു കരുതുന്നത്.

വെബ്ദുനിയ വായിക്കുക