മലയാളി ഹൌസില്‍ രാഹുല്‍ ഈശ്വര്‍ അഴിഞ്ഞാടുന്നു: തോക്ക് സ്വാമി!
തിങ്കള്‍, 13 മെയ് 2013 (17:00 IST)
PRO
PRO
സൂര്യ ടിവിയുടെ മലയാളി ഹൌസ് ഷോയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ (തോക്കു സ്വാമി). ഷോയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഈശ്വര്‍, ജിഎസ് പ്രദീപ്, സിന്ദു ജോയ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ സാംസ്കാരിക കേരളത്തിലെ ആഭാസരുടെ വക്താക്കളാണെന്നാണ് തോക്ക് സ്വാമിയുടെ ആരോപണം.
ലണ്ടനില്‍ ബിരുദാന്തരബിരുദം നേടി വന്ന രാഹുല്‍ ഈശ്വര്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെയും ശബരിമല തന്ത്രി കുടുംബത്തിന്റെയും സല്‍പേര് തകര്‍ക്കാനുള്ള ബിരുദമാണ് നേടിയത്. യുവ തലമുറയെ വഴി തെറ്റിക്കുന്ന അശ്ലീല ചുവയുള്ള പരിപാടികള്‍ ചാനല്‍ അധികൃതര്‍ പ്രേഷകര്‍ക്ക് മുന്‍പില്‍ സംപ്രേഷണം ചെയ്യാന്‍ പാടുള്ളതല്ല. എന്ത് അഴിഞ്ഞാട്ടത്തിനും ശരീര പ്രദര്‍ശനത്തിനും തയ്യാറായി നില്‍ക്കുന്ന സ്ത്രീകളെ കണ്ടു മദമിളകുന്ന കാമ വെറിയന്മാരുടെ ഇരകളാവുന്നത് സൗമ്യയെയും - ജ്യോതിയെയും പോലുള്ള നിരപരാധികളായ സ്ത്രീ സമൂഹമാണെന്നും ഹിമവല്‍ ഭദ്രാനന്ദ കുറ്റപ്പെടുത്തി.
സൂര്യയുടെ ആഭാസ പരിപാടി നടത്തിയ അധികൃതരും പരിപാടിയില്‍ പങ്കെടുത്ത അഴിഞ്ഞാട്ടക്കാരും സമൂഹത്തിനോട് മാപ്പ് പറയണം. കുറഞ്ഞപക്ഷം രാഹുല്‍ ഈശ്വറിനെ പോലെ ആര്‍ഷഭാരത സംസ്കാരം ഉയരത്തില്‍ പിടിക്കുന്നു എന്ന പൊള്ളയായ അവകാശവാദം ഉന്നയിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള ഒരു അഴിഞ്ഞാട്ട പരിപാടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടാതായിരുന്നുവെന്നും സ്വാമി കുറ്റപ്പെടുത്തി.
തന്ത്രി കുടുംബാംഗം എന്ന അവകാശത്തോടും അഹങ്കാരത്തോടും കാണിക്കുന്ന ഈ പ്രവര്‍ത്തികള്‍ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ യശസ്സിനു കോട്ടം തട്ടിക്കുന്നവയാണ്. ഭാരത യശസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടിയിരുന്ന രാഹുലിന്റെ സംസ്കാരത്തില്‍ മലയാള ലോകം ലജ്ജിക്കുന്നുവെന്നും തോക്ക് സ്വാമി കൂട്ടിചേര്‍ത്തു.
രാഹുല്‍ ഈശ്വരനൊപ്പം പതിനാല് പേരാണ് മലയാളി ഹൌസില്‍ പങ്കെടുക്കുന്നത്. മലയാളി ഹൌസിനെതിരെ സോഷ്യല്‍ മീഡിയകളിലും രൂക്ഷമായ വിമര്‍ശനമാണ് നടക്കുന്നത്.