മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് എല്‍ ഡി എഫ്‌ നയമെന്ന് പിണറായി വിജയന്‍

ബുധന്‍, 6 ഏപ്രില്‍ 2016 (19:08 IST)
മദ്യ നിരോധനത്തിനെതിരെ സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനം പ്രായോഗികമല്ലെന്ന്‌ പിണറായി പറഞ്ഞു. എല്‍ ഡി എഫിന്റെ നയം മദ്യ വര്‍ജനമാണെന്നും മദ്യ വര്‍ജനത്തിലൂടെ മദ്യത്തിന്റെ ഉപയോഗം കുറച്ച്‌ കൊണ്ടു വരികയാണ്‌ എല്‍ ഡി എഫിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. മദ്യം പൂര്‍ണമായി ഉപേക്ഷിച്ചാല്‍ അത്‌ മറ്റ്‌ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും. അത് മുന്‍പും നമ്മുടെ സംസ്ഥാനത്ത് നടന്നിട്ടുള്ളതാണ്. പിണറായി പറഞ്ഞു.
 
കേരളത്തില്‍ മദ്യം പാടെ നിരോധിച്ചിരുന്ന കാലത്ത് കള്ളവാറ്റിന്റെ കെടുതികള്‍ സംസ്‌ഥാനത്താകമാനം നമ്മള്‍ അനുഭവിച്ചു. മദ്യം നിരോധിച്ചിടത്തെല്ലാം എന്താണ്‌ സംഭവിക്കുന്നതെന്ന്‌ നമുക്ക് അറിയാമല്ലോ? അവിടെയൊക്കെ എങ്ങനെയാണ്‌ മദ്യം ലഭിക്കുന്നതെന്നും അറിയാം. പിണറായി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക